പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജെസ്സി കെ ജി

പ്രസിഡൻ്റ്

എന്‍ ആര്‍ ശ്രീനിവാസന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫിലോമിന തമ്പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എല്‍ദോ കെ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലില്ലി തങ്കച്ചന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോര്‍ജ് വി

സെക്രട്ടറി, രാമമംഗലം ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 അടിസ്ഥാന വിവരങ്ങള്‍ എറണാകുളം ജില്ലയിലെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു മലയോര-കാർഷിക ഗ്രാമപഞ്ചായത്താണ് രാമമംഗലം ഗ്രാമപഞ്ചായത്ത്. പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ഷട്കാല ഗോവിന്ദ മാരാരുടെ ജന്മനാട് എന്ന നിലയിലും മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പ്രകൃതിഭംഗി കൊണ്ടും ഈ പ്രദേശം ശ്രദ്ധേയമാണ്.  പൊതുവിവരങ്ങൾ (General Details)ജില്ല: എറണാകുളംതാലൂക്ക്: മൂവാറ്റുപുഴബ്ലോക്ക് പഞ്ചായത്ത്: പാമ്പാക്കുടവില്ലേജുകൾ: രാമമംഗലം, മേമ്മുറിവിസ്തീർണ്ണം: 23.40 ചതുരശ്ര കിലോമീറ്റർവാർഡുകളുടെ എണ്ണം: 14 വാർഡുകൾ സ്ഥിതിവിവരക്കണക്കുകൾ (Statistics)ആകെ ജനസംഖ്യ: 14,340പുരുഷന്മാർ: 7,351സ്ത്രീകൾ: 6,989ജനസാന്ദ്രത: 613 (ഒരു ചതുരശ്ര കിലോമീറ്ററിൽ)സ്ത്രീ-പുരുഷ അനുപാതം: 951സാക്ഷരത: 90.65% []അതിരുകൾ (Boundaries)കിഴക്ക്:  പാമ്പാക്കുട, മാറാടി ഗ്രാമപഞ്ചായത്തുകള്‍പടിഞ്ഞാറ്: മുവാറ്റുപുഴയാര്‍തെക്ക്: മുവാറ്റുപുഴയാര്‍വടക്ക്: മുവാറ്റുപുഴയാര്‍

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ തെക്കുംകൂറിനേയും വടക്കുംകൂറിനേയും വേര്‍തിരിച്ചിരുന്ന നെടുങ്കോട്ട ഈ പഞ്ചായത്തിലെ മിക്കവാറും എല്ലാ വാര്‍ഡുകളിലൂടെയും കടന്നു പോകുന്നു. ഇവിടുത്തെ അതിപുരാതനമായ രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തിന്റെ പഴക്കം ചേരമാന്‍ പെരുമാളിന്‍ ഭരണകാലത്തോളം എത്തി നില്‍ക്കുന്നു. ഇസ്ളാംമതം സ്വീകരിച്ച് മക്കയിലേക്ക് പോയ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. ബാലനരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രപ്രദേശത്ത് സംഗീതവും ക്ഷേത്രകലകളും ഒരുകാലത്ത് സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി അരങ്ങേറിയിരുന്നു. തമിഴകത്തും തെലുങ്കദേശത്തും ഒരുപോലെ പുകള്‍പ്പെറ്റ സംഗീത സാര്‍വ്വഭൌമന്‍ ഷട്കാല ഗോവിന്ദമാരാരുടെ ജന്മം കൊണ്ട് പവിത്രമായ നാടാണ് രാമമംഗലം. സംഗീതത്തിലെ അപൂര്‍വ്വ സിദ്ധിയായ ആറുകാലങ്ങളില്‍ പാടാനുള്ള കഴിവ് സ്വായത്തമാക്കിയ ആ യോഗീവര്യന്‍ തന്റെ കൊടി കെട്ടിയ ഏഴ് തന്ത്രികളുള്ള വിഖ്യാതമായ തംബുരുവുമായി ദേശാടനത്തിന്...

കൂടുതൽ വായിക്കുക