ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ തെക്കുംകൂറിനേയും വടക്കുംകൂറിനേയും വേര്‍തിരിച്ചിരുന്ന നെടുങ്കോട്ട ഈ പഞ്ചായത്തിലെ മിക്കവാറും എല്ലാ വാര്‍ഡുകളിലൂടെയും കടന്നു പോകുന്നു. ഇവിടുത്തെ അതിപുരാതനമായ രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തിന്റെ പഴക്കം ചേരമാന്‍ പെരുമാളിന് ഭരണകാലത്തോളം എത്തി നില്ക്കുന്നു. ഇസ്ളാംമതം സ്വീകരിച്ച് മക്കയിലേക്ക് പോയ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. ബാലനരസിംഹമൂര്ത്തിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രപ്രദേശത്ത് സംഗീതവും ക്ഷേത്രകലകളും ഒരുകാലത്ത് സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി അരങ്ങേറിയിരുന്നു. തമിഴകത്തും തെലുങ്കദേശത്തും ഒരുപോലെ പുകള്‍പ്പെറ്റ സംഗീത സാര്‍വ്വഭൌമന്‍ ഷട്കാല ഗോവിന്ദമാരാരുടെ ജന്മം കൊണ്ട് പവിത്രമായ നാടാണ് രാമമംഗലം. സംഗീതത്തിലെ അപൂര്‍വ്വ സിദ്ധിയായ ആറുകാലങ്ങളില്‍ പാടാനുള്ള കഴിവ് സ്വായത്തമാക്കിയ ആ യോഗീവര്യന് തന്റെ കൊടി കെട്ടിയ ഏഴ് തന്ത്രികളുള്ള വിഖ്യാതമായ തംബുരുവുമായി ദേശാടനത്തിന്...
കൂടുതൽ വായിക്കുക